ഉളിക്കൽ: വയത്തൂർ പുഴയിൽ വെള്ളം കയറിയതിനിടെ പാലത്തിൽ നിന്നും ഓട്ടോടാക്സി ഒലിച്ചുപോയ സംഭവത്തിൽ മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.


മണിപ്പാറ പെരുമ്പള്ളിയിലെ ജോസ് കുഞ്ഞ്, അജിലേഷ്, അഭിലാഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ധീരമായ ഇടപെടലിലൂടെ ഇവരെ രക്ഷപ്പെടുത്തി.
ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഉളിക്കൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
Auto washed away from Ulikkal bridge into river; Three people rescued by locals